കൊല്ലം: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഗ്രോ ഫ്രൂട്ട് പ്രോഡക്ട്സ് പുനലൂരിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 21ന് വൈകിട്ട് 4.

പ്രൊഡക്ഷൻ അസി. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് (1), യോഗ്യത: ബിടെക് ഫുഡ് ടെക്നോളജി/എം.എസ്‌സി ഫുഡ് സയൻസ്, ക്യാനിംഗ് മെഷീനിൽ മൂന്ന് വർഷ പ്രവൃത്തിപരിചയവും, ശമ്പളം 20,000 രൂപ. ഇലക്‌ട്രീഷൻ (1), യോഗ്യത: ഐ.ടി.ഐ, ഇലക്ട്രീഷ്യൻ ട്രേഡും സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 15,000 രൂപ. മാർക്കറ്റിംഗ് എക്സിക്യുട്ടീവ് (1), യോഗ്യത: ഗ്രാജ്വേഷനും എം.ബി.എയും, സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം: 15,000 രൂപ.

 കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ (കൊയ്‌ക്കോ) വിവിധ പ്രോജക്ട കൾക്കായി സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കാർഷിക മേഖലകളിൽ യോഗ്യതയുള്ള പ്രോജക്ട് കൺസൾട്ടന്റുമാരെ എംപാനൽമെന്റ് ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 21ന് വൈകിട്ട് 4. സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും 21ന് മുമ്പായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, കിസാൻ ജ്യോതി ഫോർട്ട്: പി.ഒ തിരുവനന്തപുരം-23 എന്ന വിലാസത്തിലോ, keragrotvm@gmail.com എന്ന മെയിൽ ഐഡിയിലോ അപേക്ഷിക്കുക വെബ് സൈറ്റ്: www.keralaagro.com. ഫോൺ: 0471-2471343, 2471344.