
കൊല്ലം: കേരള സർവകലാശാല യൂണിയനും സംസ്ഥാന യുവജന കമ്മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ക്വയിലോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ക്യു.ഐ.എഫ്.എഫ്) 11,12 തീയതികളിൽ ജെറോം നഗറിലെ ജി മാക്സ് തീയേറ്ററിൽ നടക്കും. നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണയോഗം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി നകുൽ, സെനറ്റ് അംഗം അനന്ദു, ജില്ലാ പഞ്ചായത്ത് അംഗം പി. അനന്ദു, അഞ്ചുകൃഷ്ണ എന്നിവർ സംസാരിച്ചു. 51 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും കൺവീനറായി ആർ. ഗോപീകൃഷ്ണനെയും ഫെസ്റ്റിവൽ മാനേജരായി എ. വിഷ്ണുവിനെയും തിരഞ്ഞെടുത്തു. പതിനെട്ടോളം സിനിമകൾ പ്രദർശിപ്പിക്കും.