book
റീന. എൻ രാജൻ എഴുതിയ ഹരികൃഷ്ണന്റെ അമ്മ എന്ന പുസ്തകം മുൻ ഡി. ജി. പി ഋഷിരാജ് സിംഗ് പ്രകാശനം ചെയ്യുന്നു

കൊല്ലം: സാഹിത്യലോകത്തേക്ക് കടന്നുവരുന്ന സ്ത്രീകളെ കുടുംബവും സമൂഹവും കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. റീന എൻ.രാജന്റെ 'ഹരികൃഷ്ണന്റെ അമ്മ' എന്ന കഥാസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്ക് നേരെ ക്രൂരമായ അതിക്രമങ്ങൾ നടക്കുന്ന കാലമാണ്. അതിനെ അതിജീവിക്കാനും ചെറുക്കുവാനുമുള്ള കരുത്ത് സ്ത്രീകൾക്ക് ഉണ്ടാകണം. എഴുത്തിലൂടെ അതിനുള്ള പ്രചോദനം നൽകാൻ വനിതാ എഴുത്തുകാർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡി. വിജയകുമാർ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, സെക്രട്ടറി ഡി. സുകേശൻ, കോർപ്പറേഷൻ ഓഡിറ്റ് ഓഫീസിലെ സീനിയർ ഡെപ്യുട്ടി ഡയറക്ടർ സാബു സി. ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.

ഓഡിറ്റ് വകുപ്പ് ജീവനക്കാരിയായ റീന എൻ. രാജന്റെ രണ്ടാമത്തെ പുസ്തകമാണിത്. നക്ഷത്രങ്ങൾ പെയ്തിറങ്ങുമ്പോൾ എന്ന കവിതാസമാഹാരം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. മദ്ധ്യമേഖല എക്സൈസ് അസി. കമ്മിഷണർ പി.കെ. സനുവിന്റെ ഭാര്യയാണ് റീന.