alameen
അൽ അമീൻ

ഓച്ചിറ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ഓച്ചിറ വരവിള കൊല്ലന്റഴികത്ത് കിഴക്കതിൽ അൽ അമീനാണ് (22) പിടിയിലായത്. 12 ഗ്രാം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും പ്രതിയിൽ നിന്ന് പിടികൂടി. ജീൻസിന്റെ തയ്യൽ ഇളക്കി അതിനകത്ത് ഒളിപ്പിച്ച നിലയിൽ ആയിരുന്നു. പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ വില വരും. ബാംഗ്ളൂരിൽ നിന്ന് വാങ്ങി പ്രദേശത്തെ ചെറുകിട കച്ചവടക്കാർക്ക് വിതരണത്തിനായി എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ആന്റി നർകോട്ടിക് ഡിവൈ.എസ്.പി
സോണി ഉമ്മൻ കോശി, സ്പെഷ്യബ്രാഞ്ച് എ.സി.പി അശോക കുമാർ, ഓച്ചിറ സി.എെ വിനോദ്, എസ്.എെമാരായ ജയകുമാർ, നിയാസ്, എ.എസ്.എെ സന്തോഷ്, ഡാൻ സാഫ് ടീം അംഗങ്ങളായ ബൈജു ജെറോം, സജു, സീനു, മനു , രിപു, രതീഷ്, ലിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.