pig-1
പടം

ചാത്തന്നൂർ : കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നു. ഇന്നലെ രാത്രി 10.30മണിയോടെ ശീമാട്ടി ലളിതൻ വില്ലയിൽ കൈലാസിന്റെ വീടിന് പിന്നിൽ വലിയ ബഹളം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ കണ്ടത് കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതാണ്. വീട്ടുകാർ ബഹളം വച്ചെങ്കിലും പന്നി ആക്രമണം തുടർന്നു. എന്നുമാത്രമല്ല, വീട്ടുകാർക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു. ഇതോടെ വീട്ടുകാർ പൊലീസിൽ അറിയിച്ചു.
11.15ന് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പന്നിയെ ജീവനോടെ പിടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന്, അക്രമണത്തിന് മുതിർന്ന പന്നിയെ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. മൃതദേഹം കൂട്ടിലാക്കി കൊണ്ടുപോയി. പന്നിയെ പിടികൂടാൻ നാട്ടുകാരും ചാത്തന്നൂർ പൊലീസും സിവിൽ ഡിവൻസ് ടീമും ഉണ്ടായിരുന്നു. അഞ്ചൽ ഫോസ്റ്റ് റെയ്ഞ്ച് ഓഫീസർ ടി.എസ്. സജുവിന്റെ നേതൃത്വത്തിൽ എസ്. എഫ്. ഒ രാജേഷ്, റിസർവ് ഫോറസ്റ്റ് വാച്ചർ ബിജി സദാശിവൻ, അസിസ്റ്റന്റ്മാരായ മനോജ്, പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ്കാട്ടുപന്നിയെ വെടിവച്ചു കൊന്നത് .