kollam-port
കൊല്ലം പോർട്ട്

കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ കേന്ദ്രം ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന സർക്കാർ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 9 ന് യു.ഡി.എഫ് ധർണ്ണ നടത്തും. തുറമുഖ വികസനം അട്ടിമറിക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും യു.ഡി.എഫ് നേതാക്കളായ പി.ആർ. പ്രതാപചന്ദ്രനും അഡ്വ. രത്നകുമാറും ആരോപിച്ചു.