പരവൂർ: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് സി.പി.എം പരവൂർ ടൗൺ ലോക്കൽ കമ്മിറ്റി നടത്തിയ ധർണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എസ്. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. എ.സഫറുള്ള, ജെ.യാക്കൂബ് എന്നിവർ സംസാരിച്ചു. സി.പി.എം പരവൂർ നോർത്ത് ലോക്കൽ കമ്മിറ്റി ധർണ്ണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എ.മഹാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.കുറുപ്പ്, എം.സുനിൽകുമാർ, എ.അശോക് കുമാർ, ടി.സി.രാജു എന്നിവർ സംസാരിച്ചു.