പത്തനാപുരം: കേരള സഹകരണ അംഗ സമാശ്വാസ പദ്ധതി പ്രകാരം ഇളമ്പൽ സർവീസ് സഹകരണ ബാങ്കിലെ സഹകാരികൾക്ക് ചികിത്സ സഹായങ്ങൾ വിതരണം ചെയ്തു.60 പേർക്കാണ് സഹായങ്ങൾ നൽകിയത്. ബാങ്ക് പ്രസിഡന്റ് കരിക്കത്തിൽ തങ്കപ്പൻ പിള്ള സഹായ വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.മണി, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.