voters-list

കൊല്ലം: വെളിയം, വെളിനല്ലൂർ, ക്ലാപ്പന, പെരിനാട്, ആര്യങ്കാവ്, ശൂരനാട്‌ വടക്ക് ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടിയുള്ള അന്തിമ വോട്ടർപട്ടികയിൽ ഉൾകുറിപ്പുകൾ തിരുത്തുന്നതിനും പേര് ഉൾപ്പെടുത്തുന്നതിനും വേണ്ടിയുള്ള അപേക്ഷകളും ആക്ഷേപങ്ങളും 11 മുതൽ 13 വരെ അതത് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാരായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് സമർപ്പിക്കണമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. ഭേദഗതികൾ അന്തിമ വോട്ടർ പട്ടികയിലെ സപ്ലിമെന്ററി പട്ടികയിൽ ഉൾപ്പെടുത്തി 25ന് പ്രസിദ്ധീകരിക്കും.