അഞ്ചൽ: അഞ്ചൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുഹൃത് വേദിയുടെ പ്രവർത്തനങ്ങൾ മറ്റ് സാമൂഹിക സാംസ്ക്കാരിക സംഘടനകൾക്കും മാതൃകയാക്കാൻ കഴിയുന്നതാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സുഹൃത് വേദിയുടെ 10-ാം വാർഷികവും കൊല്ലം അസി. കളക്ടർ ഡോ. അരുൺ എസ്. നായരെ അനുമോദിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാവപ്പെട്ട വിദ്യാത്ഥികളെയും നിർദ്ധനരോഗികളെയും സഹായിക്കുന്ന സുഹൃത് വേദിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി അഡ്വ. കെ. രാജു അദ്ധ്യക്ഷനായി. സുഹൃത് വേദിയുടെ ഉപഹാരം മന്ത്രി ചിഞ്ചുറാണി ഡോ. അരുൺ എസ്. നായർക്ക് നൽകി. ശബരിഗിരി ഗ്രൂപ്പ് ചെയർമാനും സുഹൃത് വേദി രക്ഷാധികാരിയുമായ ഡോ. വി.കെ. ജയകുമാർ, അസി. കളക്ടർ ഡോ. അരുൺ എസ്. നായരെ പൊന്നാട അണിയിച്ചു. ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, ലയൺസ് മുൻ ഡിസ്ട്രികട് ഗവർണർ അഡ്വ. ജി.സുരേന്ദ്രൻ, എസ്.എഫ്.സി.കെ. മുൻ എം.ഡി. അഡ്വ. എസ്.കെ. സുരേഷ്, രചനാ ഗ്രാനൈറ്റ്സ് എം.ഡി. കെ. യശോധരൻ, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ രഞ്ജു സുരേഷ്, മുൻ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ബി. ശിവദാസൻ പിള്ള, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മുൻ അഡി. ഡയറക്ടർ കെ. നടരാജൻ, വിശ്വഭാരതി കോളേജ് പ്രിൻസിപ്പൽ എ.ജെ. പ്രതീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. സക്കീർ ഹുസൈൻ, വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി.എം. തോമസ് ശംകരത്തിൽ, ഡോ. ഷേർളി ശങ്കർ, എഫ്.എം.ജി. ഡോക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. എ.എസ്.വിഷ്ണുനാഥ് , അശോകൻ കുരുവിക്കോണം, ജയറാം ഫിനാൻസിയേഴ്സ് എം.ഡി കെ.എസ്. ജയറാം, സായിറാം ഗ്രൂപ്പ് എം.ഡി എ.എസ്.അജിത് ലാൽ , ഫസൽ അൽ അമാൻ, ബി. വേണുഗോപാൽ, ലേക്ക് പി. ജോർജ്ജ്, ബി. മുരളി, അഞ്ചൽ ജഗദീശൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. വിവിധ പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയ കുട്ടികളെയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മികച്ചപ്രവർത്തനം നടത്തിയവരെയും ചടങ്ങിൽ ആദരിച്ചു. അനീഷ് കെ. അയിലറ സ്വാഗതവും അഞ്ചൽ ഗോപൻ നന്ദിയും പറഞ്ഞു.