
കൊല്ലം : ഐ.എൻ.ടി .യു.സി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. എ.കെ.ഹഫീസ് (ജില്ലാ പ്രസിഡന്റ്), ചിറ്റൂമൂല നാസർ,കെ.ശശിധരൻ, ജോർജ് ഡി. കാട്ടിൽ, പെരിനാട് മുരളി, അഡ്വ. കെ.എ.നസീർ, കുന്നത്തൂർ ഗോവിന്ദപിള്ള, ശാന്തകുമാരിയമ്മ (വൈസ് പ്രസിഡന്റുമാർ), എസ്. നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, ഏരൂർ സുഭാഷ്, ചവറ ഹരീഷ് കുമാർ, ആർ.ജയകുമാർ, ടി.ആർ.ഗോപകുമാർ, കെ.ജി.തുളസീധരൻ, സുഗതകുമാരി (ജനറൽ സെക്രട്ടറിമാർ), അൻസർ അസീസ് (ട്രഷറർ)എന്നിവരും
12 സെക്രട്ടറിമാരും 10 ഓർഗനൈസിംഗ് സെക്രട്ടറിമാരും 45 എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടുന്ന ജില്ലാ കമ്മിറ്റിയെ ചുമതലയേൽപ്പിച്ചതായി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അറിയിച്ചു. പുനസംഘടിപ്പിച്ച ജില്ലാ നിർവാഹകസമിതിയോഗം 10ന് രാവിലെ 10 ന് കൊല്ലം കോൺഗ്രസ് ഭവനിൽ ചേരും.