photo
മഴയിലും കാറ്റിലും തകർന്ന വല്ലം തേക്കുവിള വീട്ടിൽ അജയന്റെ വീട്

കൊട്ടാരക്കര: മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ വീടിന്റ മേൽക്കൂര പറന്നുപോയി. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വല്ലം വാർഡിൽ തേക്കുവിള വീട്ടിൽ അജയന്റെ വീടാണ് തകർന്നത്. ഓടും ഷീറ്റും മേഞ്ഞ മേൽക്കൂരയാണ് തകർന്നത്. പൊട്ടിയ ഓട് അജയന്റെ ഭാര്യയുടെ തലയിൽ വീണെങ്കിലും പരിക്കില്ല. വീട്ടിലെ ടി.വിയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട്.