ക​രു​നാ​ഗ​പ്പ​ള്ളി: ന​ഗ​രഹൃദയം ക​ഴി​ഞ്ഞ ഒ​രു​വർ​ഷ​മാ​യി ഇ​രു​ട്ടി​ലാ​ണ്. മി​നി സി​വിൽ സ്റ്റേ​ഷ​നും പൊ​ലീ​സ് സ്റ്റേ​ഷ​നും മുൻ​വ​ശ​ത്താ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റാ​യി​രു​ന്നു ന​ഗ​ര​ത്തിൽ പ്ര​കാ​ശം പ​ര​ത്തി​യി​രു​ന്ന​ത് .യു ടേൺ ഉൾ​പ്പെടെ നാ​ലു​ഭാ​ഗ​ങ്ങ​ളി​ലേ​യ്​ക്ക് വാ​ഹ​ന​ങ്ങൾ ക​ട​ന്നു പോ​കു​ന്ന ജം​ഗ്​ഷ​നാ​ണി​വി​ടം. 4 സി​ഗ്‌​നൽ ലൈ​റ്റു​കൾ ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യും മി​ക്ക​പ്പോ​ഴും പ്ര​വർ​ത്ത​ന​ര​ഹി​ത​മാ​ണ്. ടൗ​ണി​ലെ ഡി​വൈ​ഡ​റു​ക​ളിൽ സ്ഥാ​പി​ച്ചി​രു​ന്ന വി​ള​ക്കു​ക​ളും ക​ണ്ണ​ട​ച്ചി​ട്ട് നാ​ളെ​റെ​യാ​യി. വെ​ളി​ച്ച​മി​ല്ലാ​ത്ത തി​ര​ക്കേ​റി​യ ടൗ​ണിൽ അ​പ​ക​ട​ങ്ങൾ പ​തി​വാ​ണ്.നി ​ര​വ​ധി പ​ത്രം​ഏ​ജന്റു​മാർ പു​ലർ​ച്ചെ പ​ത്ര​ക്കെ​ട്ടു​കൾ പൊ​ട്ടി​ച്ച് വി​ത​ര​ണ​ത്തി​നാ​യി ത​രം​ തി​രി​ച്ചു കൊ​ടു​ക്കു​ന്ന​ത് ഇ​വി​ടെ വ​ച്ചാ​ണ്. വ​ഴി​വി​ള​ക്കു​ക​ളു​ടെ പ്ര​കാ​ശ​ത്തി​ലാ​യി​രു​ന്നു ഈ ജോ​ലി നിർ​വ​ഹി​ച്ചി​രു​ന്ന​ത്. മെ​ഴു​കു​തി​രി​യോ ടോർ​ച്ച് ലൈ​റ്റോ തെ​ളി​യി​ച്ചാ​ണ് ഇ​പ്പോൾ ഈ ജോ​ലി ചെ​യ്യു​ന്ന​ത്.ഹൈ​മാ​സ്റ്റ് ലൈ​റ്റ് തെ​ളി​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും പ​ല ത​വ​ണ ഉ​യർ​ന്നെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​രാ​രും നടപടിയെടുക്കുന്നില്ല.