കൊല്ലം : ഇരുപത്തിരണ്ട് വർഷമായി സ്വർണ്ണാഭരണ വിപണന രംഗത്ത് സജീവ സാന്നിദ്ധ്യമായ വനിത ഫാഷൻ ജുവലറിയുടെ പുതിയ കൂട്ടായ്മയായ വനിത വെഡ്ഡിംഗ് സെന്ററിന്റെ ഉദ്ഘാടനം കൊട്ടിയത്ത് 11 ന് രാവിലെ 10.30 ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. നിർവ്വഹിക്കും. ജെന്റ്‌സ് ഷോറൂം ജി.എസ്. ജയലാൽ എം.എൽ.എ.യും ബ്രൈഡൽ കളക്ഷൻസ് എം.നൗഷാദ് എം.എൽ.എയും ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എം. ഷീലയുടെയും വാർഡ് അംഗം നദീറ കൊച്ചസ്സന്റെയും സാന്നിദ്ധ്യത്തിൽ ചലച്ചിത്ര താരങ്ങളായ രജിഷ വിജയനും അനുസിത്താരയും ചേർന്ന് ഭദ്രദീപം തെളിക്കും.
ഉദ്ഘാടന ദിവസം ലക്കിഡ്രായിലൂടെ ഒന്നാം സമ്മാനമായി ഹീറോ മാസ്‌ട്രോ സ്‌കൂട്ടറും രണ്ടാം സമ്മാനമായി 10 പേർക്ക് 2000 രൂപയുടെ ക്യാഷ് വൗച്ചറും മൂന്നാം സമ്മാനമായി 10 പേർക്ക് 1000 രൂപയുടെ ക്യാഷ് വൗച്ചറും നൽകും. 35,000 ചതുരശ്ര അടിയിൽ അതിവിശാലമായ ഷോറൂമാണ് ഒരുക്കിയിരിക്കുന്നത് . വിവാഹ പട്ടുസാരികളുടെ അതിവിശാലമായ ശേഖരം. വെഡ്ഡിംഗ് കളക്ഷൻസ്, ബ്രൈഡൽ കളക്ഷൻസ്, ബ്രൈഡൽ ലഹങ്കകൾ, വിമൻസ്, മെൻസ്, കിഡ്‌സ് കളക്ഷൻസ്,​ വിശാലമായ കാർ പാർക്കിംഗ് എരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്. സമ്മാനങ്ങൾ നറുക്കെടുപ്പ് സമയത്ത് സന്നിഹിതരായിരിക്കുന്നവർക്ക് മാത്രം ആയിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.