കൊല്ലം : ഫ്രാൻസിൽ നടക്കുന്ന ഇന്റർനാഷണൽ സ്‌കൂൾ ഗെയിംസ് ജിംനാസ്റ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്ന് ആദ്യമായി പങ്കെടുക്കുന്ന എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ ലെന നോർബർട്ടിന് ഫ്രാൻസിലേക്കുള്ള യാത്രാചെലവ് ഇനത്തിൽ കോർപ്പറേഷൻ ഫണ്ടിൽ നിന്ന് 50,000 രൂപ മേയർ പ്രസന്നാ ഏണസ്റ്റ് കൈമാറി. കോർപ്പറേഷൻ ആഫീസിൽ നടന്ന
ചടങ്ങിൽ ഡെപ്യുട്ടി മേയർ കൊല്ലം മധു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീതാകുമാരി, ഹണി, ഉദയകുമാർ അഡിഷണൽ സെക്രട്ടറി എസ്.എസ്. സജി എന്നിവർ പങ്കെടുത്തു.