ശാസ്താംകോട്ട : പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിലും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങളിലും പ്രതിഷേധിച്ച് ആർ.എസ്.പി നടത്തുന്ന ദേശീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ശൂരനാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പ്രതിഷേധ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇടവനശേരി സുരേന്ദൻ ഉദ്ഘാടനം ചെയ്യ്തു. കെ.മുസ്തഫ അദ്ധ്യക്ഷനായി. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ മുഖ്യപ്രഭാഷണം നടത്തി. തുണ്ടിൽ നിസാർ, എസ്.ബഷീർ, എസ്. വേണുഗോപാൽ, സുഭാഷ് .എസ് കല്ലട, എസ്.ശശികല, മായാ വേണുഗോപാൽ,
വിഷ്ണു സുരേന്ദ്രൻ, മുൻഷീർ ബഷീർ, രാമൻപിള്ള, തുളസീധരൻ പിള്ള,
ശ്രീകുമാർ, വിജയൻ പിള്ള,
പി.കെ സദാശിവൻ, ഷാജു ശൂരനാട് . എന്നിവർ സംസാരിച്ചു.