കൊല്ലം: കൊല്ലം നഗരത്തിൽ ശുചീകരണം നടക്കുന്നില്ലെന്ന് ആരോപിച്ച് കോർപ്പറേഷൻ ഹെൽത്ത് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചൂലുമെന്തി പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹർഷാദ് മുതിരപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കൗശിക് എം.ദാസ്, ഒ.ബി.രാജേഷ്, നസ്മൽ കലത്തിക്കാട്, അജു ചിന്നക്കട, റെമീസ്, ശരത്, മാഹീൻ, സുൽഫി, ഷാൻ കുരീപ്പുഴ തുടങ്ങിയവർ സംസാരിച്ചു.