photo
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാപ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ഷാലിമാർ മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി എ.കെ.ഷാജഹാൻ, മേഖല ജനറൽ സെക്രട്ടറി എ.നിസാം, പി.എൻ.ഉണ്ണികൃഷ്ണൻ നായർ, മൂലത്തറ നിസാം, ജി.കെ.രേണുകുമാർ, കേരള മണിയൻപിള്ള, കെ.ജി.പുരുഷോത്തമൻ ,വി.സുരേഷ് കുമാർ, എ.ബഷീർകുട്ടി, അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു,

ഭാരവാഹികളായി എ.കെ.ഷാജഹാൻ (പ്രസിഡന്റ്), കെ.ജി.പുരുഷോത്തമൻ (ജനറൽ സെക്രട്ടറി), വി.സുരേഷ്കുമാർ (ട്രഷറർ), അബ്ദുൽ ജബ്ബാർ, ശശിധരൻ, എ.ബഷീർകുട്ടി (വൈസ് പ്രസിഡന്റുമാർ),​ ജി.അനിൽകുമാർ, മുഹമ്മദ് ഹാഷിം, കുഞ്ഞുമോൻ, ഹിമാ, സഞ്ജയ് പണിക്കർ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.