photo
പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും സ്കൗട്ട് ലീഡറുമായ ബിജിൻ ജോണിന് സ്കൂൾ പി.ടി.എയുടെ ഉപഹാരം കോവൂർ കുഞ്ഞുമോൻ എം.എൽ.എ സമ്മാനിക്കുന്നു

പോരുവഴി: പെരുവിരുത്തി മലനട ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രണ്ട് കുട്ടികളുടെ മുങ്ങിമരണത്തിനിടയാക്കിയ അപകടത്തിൽ നിന്ന് അഭിനന്ദ് എന്ന വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ച പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും സ്കൗട്ട് ലീഡറുമായ ബിജിൻ ജോണിനെ സ്കൂൾ പി.ടി.എ അനുമോദിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ആമിനബീവി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളഅമ്മ, വാർഡ് അംഗം ബിനു ഐ. നായർ,പി.ടി.എ വൈസ് പ്രസിഡന്റ് സമീർ അർത്തിയിൽ, ജോൺസൺ, നാസർ മൂലത്തറ, സഹദേവൻ പിള്ള, എം.നസീർ ചക്കുവള്ളി, പി.ടി.എ അംഗങ്ങളായ

സന്ധ്യ, സബീന, മാത്യു പടിപ്പുരയിൽ, നിസാം മൂലത്തറ, ഹാരിസ് തോപ്പിൽ, ടി.പി.രമണകുമാർ, സ്കൗട്ട് അദ്ധ്യാപിക അഭയ ലക്ഷ്മി എന്നിവർ പങ്കെടുത്തു.