
ചാത്തന്നൂർ: നിയന്ത്രണം വിട്ട പിക് അപ് വാൻ കാറിലും സ്കൂട്ടറിലും റോഡ് സൈഡിലെ കടയിലും ഇടിച്ചുകയറി, മൂന്ന് പേർക്ക് പരിക്കേറ്റു. കാൽ നടയാത്രക്കാരനായ മുഹമ്മദ് ഇസ്മയിൽ (50), സ്കൂട്ടർ യാത്രക്കാരനായ സദാനന്ദൻ (64),പിക് അപ് ഡ്രൈവർ തമിഴ്നാട് സ്വദേശി ലിംഗ ദുരയ് എന്നിവർക്കാണ്പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ നാലരയോടെ ദേശീയ പാതയിൽചാത്തന്നൂർ ജംഗഷനിലായിരുന്നു അപകടം തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന തമിഴ്നാട് രജിസ്ട്രഷൻ പിക് അപ് വാൻ
റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിലും സ്കൂട്ടറിലും പെട്ടികടയിലും ഇടിക്കുകയായിരുന്നു. ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. സ്കൂട്ടറും
പെട്ടികടയും പൂർണ്ണമായും തകർന്നു. പെട്ടിക്കടയിൽ ചായകുടിക്കാൻ നിന്നവർ ഓടി മാറിയത് കൊണ്ട് കൂടുതൽ പേർക്ക് പരിക്കേറ്റില്ല.
പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴ കുലയുമായി എത്തിയ
പിക് അപ് വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ചാത്തന്നൂർ പെലീസ് കേസെടുത്തു.