gurukulam-temple
പോളച്ചിറ ഗുരുകുലം മഹാവിഷ്ണു ക്ഷേത്രത്തിൽ പോളച്ചിറ നന്ദഗോകുലത്തിൽ ആർ.രാജൻപിള്ളയും ശോഭനഅമ്മയും സമർപ്പിച്ച ദീപസ്തംഭം ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾഏറ്റുവാങ്ങുന്നു

ചാത്തന്നൂർ: പോളച്ചിറ ഗുരുകുലം മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിക്കാനായി ദീപസ്തംഭം സമർപ്പിച്ചു. പോളച്ചിറ നന്ദഗോകുലത്തിൽ ആർ. രാജൻപിള്ളയും ശോഭന അമ്മയുമാണ് ഒരു ലക്ഷം രൂപയോളം വിലവരുന്ന ദീപസ്തംഭം സമർപ്പിച്ചത്. ചടങ്ങിൽ ക്ഷേത്രം തന്ത്രി അനിൽ ലക്ഷ്മണൻ, ഗുരുകുലം ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് ആർ.രേണുകുമാർ, വൈസ്‌ പ്രസിഡന്റ് ടി​.ആർ ശ്രീജിത്ത്, ജനറൽ സെക്രട്ടറി ബിജു വിശ്വരാജൻ, ഓഡിറ്റർ ജി.വിജിൽ, ട്രസ്റ്റ് ഭരണസമിതി അംഗങ്ങളായ കെ.സനീഷ്, എസ്.വിഷ്ണു, ജി.ശശിധരൻ, ആർ.രാജു, എസ്.സുഷമ എന്നിവർ പങ്കെടുത്തു.