shemij-prathi
ഷെമിജ്

പൂയപ്പള്ളി: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച ഭർത്താവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഓയൂർ അടയറ അമീർ മൻസിലിൽ അബ്‌ദുൾ ഫത്താക്കിന്റെ മകൻ ഷെമിജിനെ (38 )യാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹസമയം പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ സ്വർണവും പണവും ഷെമിജ് സ്വന്തം ആവശ്യങ്ങൾക്കായി ചെലവാക്കിയതിനു ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ സ്ഥിരം മർദ്ദിക്കുന്നത് പതിവായി. കഴിഞ്ഞ 6നും ഭാര്യയെ ഇയാൾ വീട്ടിൽ വച്ച് മർദ്ദിച്ചു. വീട്ടിൽ നിന്നും ഇറങ്ങിയോടിയ ഭാര്യയെ ഇയാൾ ബൈക്കിൽ പിന്തുടർന്ന് റോഡിൽ വച്ചും ആക്രമിച്ചു. പൂയപ്പള്ളി എസ്. ഐ സജീവ്, എ. എസ്. ഐ ചന്ദ്രകുമാർ, സി.പി.ഒ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്ര് ചെയ്തത്.