പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസിലെ സോളാർ പാനലിന്റെ ബാറ്ററി ഇടിമിന്നലേറ്റ് നശിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. 2 ബാറ്ററികളിൽ ഒന്നാണ് തകരാറിലായത്. അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് സോളാർ പാനൽ സ്ഥാപിച്ചത്.