ഓച്ചിറ: ആലുംപീടിക ഓട്ടോ, ടാക്സി കൂട്ടായ്മയുടെ വിശപ്പ് രഹിത പദ്ധതിയുടെയും 'ഭക്ഷണ അലമാര' യുടെയും നൂറാം ദിനത്തിന്റെ ആഘോഷം ഇന്ന് ഉച്ചയ്ക്ക് 2ന് ആലുംപീടിക ജംഗ്ഷനിൽ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആഹാരത്തിന് ബുദ്ധിമുട്ടുന്നവർക്ക് ഒരു നേരത്തെ അന്നം ഭക്ഷണ അലമാരയിൽ നിന്ന് എടുത്ത് കഴിക്കാവുന്ന പദ്ധതിയാണിത്. പത്മകുമാർ വയലിത്തറ അദ്ധ്യക്ഷത വഹിക്കും. വാവ സുരേഷ് മുഖ്യാതിഥി ആയിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ പ്രമുഖ വ്യക്തികളെ ആദരിക്കും. പ്രസിഡന്റ് അനിൽ പുളിക്കശ്ശേരിൽ മാധ്യമപ്രവർത്തകരെ ആദരിക്കും. സെക്രട്ടറി സോനു മങ്കടത്തറ സ്വാഗതവും ജോ. സെക്രട്ടറി നിതിൻ നന്ദിയും പറയും.