കൊല്ലം: കലാകാരന്മാരുടെയും അണിയറ പ്രവർത്തകരുടെയും കൂട്ടായ്മയായ ഹാപ്പി ഗ്രൂപ്പ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷം 21ന് രാവിലെ 10ന് കൊല്ലം സോപാനം ഓഡി​റ്റോറിയത്തിൽ കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യും. അവാർഡ് ജേതാക്കളെ ചടങ്ങി​ൽ ആദരി​ക്കും. രോഗബാധി​തർക്ക് ധനസഹായ വി​തരണവും ചടങ്ങി​ൽ നടക്കുമെന്ന് ഭാരവാഹികളായ രക്ഷാധികാരി പരമേശ്വരൻ കുര്യാത്തി, പ്രസിഡന്റ് ഉമേഷ് അനുഗ്രഹം, സെക്രട്ടറി ഷമി അനിൽ, കൺവീനർ മുളങ്കാടകം രഘുനാഥ്, ജഗതി രാജേന്ദ്രൻ, സുരേഷ് കൃപ എന്നിവർ അറിയിച്ചു.