കരുനാഗപ്പള്ളി : ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ടൗൺ ക്ലബിന് മുമ്പിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ ഡി .വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.ആർ.ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.ആർ.ദീപക് അദ്ധ്യക്ഷനായി. എം.എസ്.അരുൺ, ബി.കെ. ഹാഷിം, രമ്യ, അച്ചു അജികുമാർ, എ.ഫസൽ,ബി .നിധീഷ്, ആർ.സുനീർ, അബാദ് ഫാഷ, കെ.ഷിയാദ്, സിബി, ഇന്ദുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.