കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പരിധിയിലുള്ള മരുതൂർക്കുളങ്ങര വടക്ക് 2988-ം നമ്പർ ശാഖയിലെ
ക്ഷേത്ര സമർപ്പണവും ഗുരുദേവ പ്രതിഷ്ഠയും 12, 13, 14 തീയതികളിൽ നടക്കും. 12 ന് വൈകിട്ട് 3 ന് ആരംഭിക്കുന്ന ഗുരുദേവ വിഗ്രഹ ഘോഷയാത്ര ഓച്ചിറ ശ്രീനാരായണ മഠം, പുതിയകാവ് പുത്തൻചന്ത, മഠത്തിൽ മുക്ക്, ആലുംകടവ്, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഘണ്ഠാകർണൻ കാവ് ക്ഷേത്രത്തിൽ എത്തിച്ചേരും. ഇവിടെ നിന്ന് വൈകിട്ട് 6 ന് ഘോഷയാത്രയായി ഗുരുക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 7 ന് വിഗ്രഹ സ്വീകരണം, ആചാര്യ വരണം, പുണ്യാഹം, ഗുരുപൂജ, ദേവീപൂജ.
13 ന് പുലർച്ചെ 6 ന് ഗണപതിഹോമം, മഹാവിഷ്ണുപൂജ, ഗുരുപൂജ,ദേവീപൂജ. വൈകിട്ട് 4 ന് താഴികകുടം പ്രതിഷ്ഠ. 14 ന് പുലർച്ചെ അഷ്ടദ്രവ്യമഹാഗണപതിഹോമം, പ്രതിഷ്ഠാ ഹോമം, രാവിലെ 9 ന് ജീവകലശപൂജ, ബ്രഹ്മകലശപൂജ, പരികലശപൂജ, 11.30 ന് ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദയുടെയും പുലിയൂർ നാരായണാലയം ജയദേവൻ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ പ്രതിഷ്ഠ നടക്കും. തുടർന്ന് കലശാഭിഷേകം, ഉച്ചപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, മംഗളാരതി. ദീപം തെളിക്കൽ സി.ആർ.മഹേഷ് എം.എൽ.എ യും ഗുരുമന്ദിര സമർപ്പണം യൂണിയൻ സെക്രട്ടറി എ.സോമരാജനും സേവപന്തൽ സമർപ്പണം യൂണിയൻ പ്രസിഡന്റ് കെ.സുശീലനും ഓഫീസ് സമർപ്പണം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗം ആർ.രാജശേഖരനും ചികിത്സാ ധനസഹായ വിതരണം നഗരസഭാ കൗൺസിലർ എം.അൻസാറും ആദരിക്കൽ യൂണിയൻ കൗൺസിലർ കെ.രാജനും നിർവഹിക്കും.