കൊല്ലം: പാരിപ്പള്ളി ജവഹർ ജംഗ്ഷനിലെ ക്ഷീരോത്പാദക സഹകരണ സംഘം ഹാളിൽ ഒൻപതാമത് ശ്രീനാരായണ ദർശന പഠന ക്ലാസ് ഇന്നു വൈകിട്ടു 3ന് നടക്കും. വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരൻ ദൈവദശകത്തെ അവംലംബിച്ച് ക്ലാസെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.