അഞ്ചൽ: അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ ഇന്ന് രാവിലെ 7 ന് ഓശാന ശുശ്രൂഷകൾ ആരംഭിക്കും. കുരുത്തോല വാഴ്വ് , പ്രദക്ഷിണം , കുർബാന എന്നിവ നടക്കും. ഇന്ന് വൈകിട്ട് പീഡാനുഭവ വാരത്തിന് തുടക്കമാകും. വൈകിട്ട് 5ന് സന്ധ്യാ പ്രാർത്ഥന. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 6.30 ന് വി.കുർബാനയും വൈകിട്ട് 5ന് സന്ധ്യാ പ്രാർത്ഥനയും നടക്കും. പെസഹാ വ്യാഴാഴ്ച രാവിലെ 9 മുതൽ ദിവ്യകാരുണ്യ ആരാധന. വൈകിട്ട് 5ന് പെസഹാ കുർബാന, ദുഖ: വെള്ളി ശുശ്രൂഷകൾ രാവിലെ 7 ന് ആരംഭിക്കും. ദുഖ: ശനി രാവിലെ 7 ന് വി.കുർബാന, സെമിത്തേരിയിൽ ധൂപ പ്രാർത്ഥന, വൈകിട്ട് 6.30ന് സന്ധ്യാ പ്രാർത്ഥന, ഉയിർപ്പു ശുശ്രൂഷകൾ, ഈസ്റ്റർ കുർബാന. തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.ബോവസ് മാത്യു നേതൃത്വം നൽകും.
തഴമേൽ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദൈവാലയത്തിലും ഇന്ന് ശുശ്രൂഷകൾ ആരംഭിക്കും. കുരുത്തോല വാഴ്വ് , പ്രദക്ഷിണം , കുർബാന എന്നിവ നടക്കും. ഇന്ന് വൈകിട്ട് പീഡാനുഭവ വാരത്തിന് തുടക്കമാകും. വൈകിട്ട് 5ന് സന്ധ്യാ പ്രാർത്ഥന, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 5ന് സന്ധ്യാ പ്രാർത്ഥന നടക്കും. പെസഹാ വ്യാഴം വൈകിട്ട് 5ന് പെസഹാ കുർബാന, ദുഖ: വെള്ളി ശുശ്രൂഷകൾ രാവിലെ 7 ന് ആരംഭിക്കും. ദുഖ: ശനി വൈകിട്ട് 6ന് സെമിത്തേരിയിൽ ധൂപ പ്രാർത്ഥന, സന്ധ്യാ പ്രാർത്ഥന, ഉയിർപ്പ് ശുശ്രൂഷകൾ, ഈസ്റ്റർ കുർബാന, തിരുക്കർ മ്മങ്ങൾക്ക് ഫാ.സാജൻ തോമസ് ഓ.ഐ.സി നേതൃത്വം നൽകും.