kpcc-
കോൺഗ്രസ് സേവാദൾ ജില്ലാ പ്രവർത്തക കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കോൺഗ്രസ് സേവാദൾ പ്രവർത്തനം ജില്ലയിൽ സജീവമാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. സേവാദൾ ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.ഐ. ഹാഷിം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരിക്ക് സ്വീകരണം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, സേവാദൾ മുൻ സംസ്ഥാന പ്രസിഡന്റ് എം.എ. സലാം, എസ്. വിപിനചന്ദ്രൻ, ത്രിദീപ് കുമാർ, എം. സുന്ദരേശൻപിള്ള, സൈമൺ അലക്‌സ്, ചിറ്റുമൂല നാസർ, ജയകുമാരി, പന്മന വേലായുധൻകുട്ടി, ഷറഫ് കുണ്ടറ, പി.പി. ബാബു, ആർ. രതീഷ് കുമാർ, രാമചന്ദ്രൻപിള്ള, ശിവകുമാരി, ഗിരിജകുമാരി, സുഹാസ്, ഷംനാദ്, ബിനു, സുബ്രഹ്മണ്യൻ, വേണു, തുളസി, സുധീർഖാൻ, ജേക്കബ് തരകൻ, റെജി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.