aituc-

തേവലക്കര: കേരള സ്‌റ്റേറ്റ് മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) ജില്ലാ കൺവെൻഷൻ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്ത. ജില്ലാ പ്രസിഡന്റ് ഡി.പ്രസാദ് അദ്ധ്യഷനായി. ചവറ മണ്ഡലം പ്രസിഡന്റ് യേശുദാസൻ സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു മുഖ്യ പ്രഭാഷണം നടത്തി. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സോളമൻ വെട്ടുകാട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ഐ.ഷിഹാബ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.ബി.രാജു , എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ ബി.മോഹൻദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജിപീറ്റർ, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് അഡ്വ.പി.ബി. ശിവൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ യു.ബിനു, കെ.കൃഷ്ണൻകുട്ടി, തുമ്പോട് ഭാസി, പീറ്റർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.രാജീവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച യോഗത്തിൽ ചന്ദ്രബാബു നന്ദി പറഞ്ഞു.