sndp
ആനപെട്ടകോങ്കൽ ശാഖയിലെ അനുസ്മരണ സമ്മേളനം യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പിയോഗം സി.കേശവൻ മെമ്മോറിയൽ ആനപെട്ടകോങ്കൽ 2560-ാം നമ്പർ ശാഖയിലെ ഗുരുദേവ ക്ഷേത്ര നിർമ്മാണത്തിന് സൗജന്യമായി ഭൂമി നൽകിയ എം.കെ.വാസു ശാന്തിയുടെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി അനുസ്മരണ യോഗം നടന്നു. യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ജി.വി.ശ്രീകുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് വാസുശാന്തിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ,ശാഖ വൈസ് പ്രസിഡന്റ് ജി.പുഷ്പാഗദൻ, സെക്രട്ടറി വി.അശോകൻ,വനിത സംഘം ശാഖ പ്രസിഡന്റ് സി.ശോഭന കുമാരി, വൈസ് പ്രസിഡന്റ് എം.നിത്യ, സെക്രട്ടറി ഡി.വിജയകുമരി തുടങ്ങിയവർ സംസാരിച്ചു.