photo
മുതുപിലാക്കാട് സാരഥി സാംസ്ക്കാരിക സമിതിയുടെ സാംസ്ക്കാരിക സമ്മേളനം ഉല്ലാസ്കോവൂർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : മുതുപിലാക്കാട് ഊക്കൻ മുക്ക് സാരഥി സാംസ്ക്കാരിക സമിതിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. ഷിബു മുതുപിലാക്കാട് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.പി.കെ. ഗോപൻ നേത്ര പരിശോധന നടത്തിയവർക്കുള്ള കണ്ണടകൾ വിതരണം ചെയ്തു. രാജീവ് രാജധാനി കലാകാരൻമാരെ ആദരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീനാഥ് ആർ. പിള്ള, ഉഷാകുമാരി എന്നിവർ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. മണിക്കുട്ടൻ,

അജയകുമാർ എന്നിവർ സംസാരിച്ചു.