
ചാത്തന്നൂർ: ഉറക്കാൻ തൊട്ടിലിൽ കിടത്തിയ ഒന്നര വയസുകാരി പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. ചാത്തന്നൂർ കാരംകോട് കോഷ്ണകാവ് വലിയവീട്ടിൽ റിയാസ് ഷാജഹാന്റെയും ആമിനയുടെയും മകൾ റൈസ റിയാസാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ കുഞ്ഞിന് പാൽ നൽകി തൊട്ടിലിൽ കിടത്തി. കുറച്ച് കഴിഞ്ഞപ്പോൾ അവശനിലയിൽ കണ്ട കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി.