
മടത്തറ: ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന വീട്ടമ്മയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. മടത്തറ ഒഴുകുപാറ നിതീഷ് ഹൗസിൽ പരേതനായ ഗോപിയുടെ ഭാര്യ ചന്ദ്രികയാണ് (62) മരിച്ചത്.
മടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടിമിന്നലേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. മക്കൾ: നിഷ, നിതീഷ്, ശ്രീജ. മരുമക്കൾ: അനു, കവിത, രാജു.