
കടയ്ക്കൽ: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് വിമുക്ത ഭടൻ മരിച്ചു. അയിരക്കുഴി പുഷ്പ ഭവനിൽ വിശ്വംഭരനാണ് (78) മരിച്ചത്. കിളിമാനൂർ ചെമ്മരത്തുമുക്കിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. മകൻ ഓടിച്ച കാറിൽ ആശുപത്രിയിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. സാരമായി പരിക്കേറ്റ വിശ്വംഭരനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പവല്ലി. മക്കൾ: സജു, ബിന്ദു. മരുമക്കൾ: മദൻ ലാൽ (റിട്ട. അദ്ധ്യാപകൻ, സി.പി.എച്ച്.എസ്, കടയ്ക്കൽ), ജോളി.