കൊല്ലം: അറ്റകുറ്റപ്പണിക്കായി അടച്ച കൊല്ലം ബീച്ച് റോഡിലെ കൊച്ചുപിലാംമൂട് പാലം ഇന്ന് തുറന്നേക്കും. രാവിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി കോൺക്രീറ്റിന്റെ ഉറപ്പ് പരിശോധിച്ച ശേഷമാകും തുറക്കുക.
എക്സ്പാൻഷൻ ജോയിന്റുകൾ ഉറപ്പിക്കാൻ കഴിഞ്ഞ 31നാണ് പാലം അടച്ചത്. രണ്ട് എക്സ്പാൻഷൻ ജോയിന്റുകളും ഇളിക്കി മാറ്റിയ ശേഷം പുതിയത് സ്ഥാപിക്കുകയായിരുന്നു.ജോലി മൂന്ന് ദിവസം കൊണ്ട് പൂർത്തിയായെങ്കിലും കോൺക്രീറ്റ് ഉറയ്ക്കാൻ വേണ്ടിയാണ് പിന്നീടുള്ള ദിവസങ്ങളിലും അടച്ചിട്ടത്.
പാലം അടച്ചതോടെ നഗര ഹൃദയത്തിലെ ഗതാഗതം വലിയ പ്രതിസന്ധിയിലായിരുന്നു. ബീച്ച്, പള്ളിത്തോട്ടം ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. അവധി ദിവസങ്ങളിൽ ബീച്ചിലെത്തുന്നവരുടെ എണ്ണവും ഇതോടെ ഇടിഞ്ഞിരുന്നു.