തേവലക്കര : പുത്തൻതുറ ആൽത്തറമൂട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു ഉത്സവം തുടങ്ങി. 15 ന് സമാപിക്കും. ഇന്ന് രാവിലെ 5.30 ന് നിർമ്മാല്യദർശനം, അഭിഷേകം, ഗണപതി ഹോമം 7 ന് മഞ്ചാടിപ്പറ, 8 ന് ഭാഗവതപാരായണം , 8.30 ന് കഞ്ഞിസദ്യ, വൈകിട്ട് 5 ന് അവതാര ദർശനം, 6.45 ന് ദീപാരാധന, ദീപക്കാഴ്ച , 7.30 ന് അവതാര പൂജ . നാളെ രാവിലെ 5.30 ന് നിർമ്മാല്ല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, 7 ന് മഞ്ചാടിപ്പറ 8 ന് ഭാഗവത പാരായണം വൈകിട്ട് 5 ന് അവതാര ദർശനം, 6.45 ന് ദീപാരാധന, ദീപകാഴ്ച , 7.30 ന് അവതാര പൂജ. 13 ന് രാവിലെ 5.30 ന് നിർമ്മാല്യദർശനം, അഭിഷേകം, ഗണപതിഹോമം . 7ന് മഞ്ചാടിപ്പറ 8 ന് ഭാഗവത പാരായണം വൈകിട്ട് 5 ന് അവതാര ദർശനം . 6.45 ന് ദീപാരാധന, ദീപ കാഴ്ച . താലപൊലി 7.30 ന് അവതാരപൂജ. 8.30 ന് നൃത്താർച്ചന . 14 ന് സാധാരണ ചടങ്ങുകൾക്ക് പുറമേ 8 ന് ഭാഗവത പാരായണം, വൈകിട്ട് 5 ന് അവതാരദർശനം , 6 ന് ഗംഭീര താല പ്പൊലി 6.45 ന് ദീപാരാധന, ദീപ കാഴ്ച 7 ന് പാൽപ്പായസദ്യ . 7.30 ന് അവതാരപൂജ. 8.30 ന് ഓച്ചിറ സരിഗയുടെ നാടകം. 15 ന് സാധാരണ ചടങ്ങുകൾക്കു പുറമേ 7 ന് മഞ്ചാടിപ്പറ 8 ന് ഭാഗവത പാരായണം, വൈകിട്ട് 5 ന് അവതാരദർശനം, 6.45 നു ദീപാരാധന, ദീപ കാഴ്ച 5 ന് അവതാര ദർശനം 7 ന് പാൽപ്പായസദ്യ 7.30 ന് അവതാര പൂജ , രാവിലെ 5 ന് വിഷുക്കണി ദർശനം എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു.