ln

58 വയസ്. സംസ്ഥാന ധനമന്ത്രി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. കേരള കർഷക സംഘം മുൻ സംസ്ഥാന സെക്രട്ടറി. 2010 മുതൽ 2016 വരെ രാജ്യസഭാംഗം. അവിടെ സി.പി.എം ഉപനേതാവായിരുന്നു. പാർലമെന്റ് കൊമേഴ്സ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു. ജി.എസ്.ടി, ലോക്പാൽ നിയമങ്ങൾ ചർച്ച ചെയ്ത സെലക്ട് കമ്മിറ്റികളിൽ അംഗമായിരുന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 2006 മുതൽ 2010 വരെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. രാജ്യത്തെ മികച്ച എം.പിക്കുള്ള സൻസദ് രത്ന പുരസ്കാരം 2016ൽ ലഭിച്ചു.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് അംഗമായിരുന്നു. പത്തനാപുരം, കലഞ്ഞൂർ മാവനാൽ പരേതരായ പി.കെ.നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണിയമ്മയുടെയും മകനാണ്. ഭാര്യ കോളേജ് അദ്ധ്യാപികയായ ആശാ പ്രഭാകരൻ. മക്കൾ വിദ്യാർത്ഥികളായ കല്യാണി, ശ്രീഹരി.