കൊല്ലം: എസ്.എൻ.ഡി.പി യോഗം വനിതാസംഘം കുണ്ടറ യൂണിയൻ വാർഷിക പൊതുയോഗം യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. യോഗം യൂണിയൻ വൈസ് പ്രസിഡന്റ് ഭാസി അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം സെക്രട്ടറി ബി. ഷൈജ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. യോഗം യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറിയും വനിതാ സംഘം ജില്ലാ കോ ഓർഡിനേറ്ററുമായ വനജ വിദ്യാധരൻ സംഘടനാ സന്ദേശം നൽകി. സൈബർ സേന ജില്ലാ ചെയർമാൻ രഞ്‌ജിത്ത്, യൂണിയൻ കൗൺസിലർമാരായ സജീവ്, ഹനീഷ്, അനിൽകുമാർ, ഷൈബു, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി. ഷൈജ (പ്രസിഡന്റ്), വനജ, സുബി (വൈസ് പ്രസിഡന്റുമാർ), മിനി (സെക്രട്ടറി), ശ്രീലത, സുനില (ജോയിന്റ് സെക്രട്ടറിമാർ), ബീനാ ഷാജി (ട്രഷറർ), സച്ചു, ശശികല ( കേന്ദ്ര കമ്മറ്റി അംഗങ്ങൾ), ഷൈലജ, അനുപമ, പ്രതിഭ, അശ്വതി, പ്രേംദേവി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. മിനി നന്ദി പറഞ്ഞു.