somarajn
മൈലോട് പാണയം മാടൻകാവ് ശിവക്ഷേത്രത്തിൽ നടന്ന എൻ. സോമരാജൻ അനുസ്മരണവും അനുമോദന ചടങ്ങും ചലച്ചിത്രതാരം അജുവർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു.

ഓടനാവട്ടം: മൈലോട് പാണയം മാടൻകാവ് ശിവക്ഷേത്രത്തിൽ മകം തിരുനാൾ മഹോത്സവം പ്രമാണിച്ച് എൻ. സോമരാജൻ അനുസ്മരണവും പ്രതിഭകളെ അനുമോദിക്കലും നടത്തി. ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ്‌ എ. എസ്. ആനന്ദലാൽ അദ്ധ്യക്ഷനായി. ചലച്ചിത്ര താരം അജുവർഗീസ് ഉദ്‌ഘാടനവും പ്രതിഭകളെ അനുമോദിക്കൽ ചടങ്ങും നിർവഹിച്ചു. മുൻ എം .പി ചെങ്ങറ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എൻ. രാധാകൃഷ്ണൻ, രക്ഷാധികാരി എസ്. അജിത്കുമാർ, വാർഡ് അംഗങ്ങളായ ടി.ബി. ജയൻ, രാജു ചാവടി, മുൻ ബ്ലോക്ക് മെമ്പർ വൈ. രാജൻ, ജി. ചന്ദ്രമോഹനൻ നായർ, അനിൽകുമാർ, കെ.എൻ.ശശിധരൻ, ആർ. ദേവരാജൻ എന്നിവർ സംസാരിച്ചു.