
കൊല്ലം: കേന്ദ്ര ഗവ. ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ കോട്ടമുക്ക് റോഡിലുള്ള ജില്ലാ സെന്ററിൽ നടത്തുന്ന ഡ്രസ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, ടെയിലറിംഗ് ആൻഡ് എംബ്രോയിഡറി, ഫ്ളവർ ടെക്നോളജി ആൻഡ് ഹാൻഡി ക്രാഫ്ട്, ബാഗ് നിർമ്മാണം, സോഫ്ട് ടോയ്സ് മേക്കിംഗ് എന്നീ കോഴ്സുകളിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വീട്ടമ്മമാർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ് സൗജന്യമാണ്. അപേക്ഷകൾ 12 നകം പ്രോഗ്രാം ഓഫിസർ, ഭാരത് സേവക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ കോട്ടമുക്ക് റോഡ്, കൊല്ലം13 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04742797478, 9497130290.