lunnikrishnan

കുന്നത്തൂർ: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഏഴുവർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ശാസ്താംകോട്ട നടയുടെ തെക്കതിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ ആചാരിയെയാണ് കരുനാഗപ്പള്ളി അസി. സെഷൻസ് കോടതി ജഡ്ജി എഫ്.ആർ. സിനി ശിക്ഷിച്ചത്.

2017 നവംബർ 15ന് വൈകിട്ട് 7 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിക്കാൻ പണം നൽകാത്തത്തിലുള്ള വിരോധത്തിൽ കമ്പിവടി കൊണ്ട് തലയ്ക്കും ശരീരത്തിലും അടിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നീണ്ടകര എൻ.എസ്. ബൈജു ഹാജരായി. ശാസ്താംകോട്ട സി.ഐയായിരുന്ന വി.എസ്. പ്രശാന്ത്, എസ്.ഐ രാജീവ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.