
കൊല്ലം: യുവാവിനെ രണ്ടംഗം സംഘം വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിത്തോട്ടം എച്ച് ആൻഡ് സി സ്വദേശി രതീഷിനാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. പള്ളിത്തോട്ടം സ്വദേശികളായ യുവാക്കൾ വീട്ടിനുള്ളിൽ കയറി രതീഷിനെ ആക്രമിച്ചു. നെഞ്ചിൽ കുത്താനുള്ള ശ്രമം തടയുന്നതിനിടയിൽ രതീഷിന്റെ തോളിനാണ് കുത്തേറ്റത്. വീട്ടുകാർ ബഹളം വച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പള്ളിത്തോട്ടം പൊലീസ് പറഞ്ഞു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.