ചാ​ത്ത​ന്നൂർ: താ​ഴം ക​ള​ങ്ങ​ര മേ​ലൂ​ട്ട് ദുർ​ഗാ ​ഭഗ​വ​തി ക്ഷേ​ത്ര​ത്തിൽ ഉ​ത്സ​വം ഇന്നാരംഭിക്കും. ദി​വ​സ​വും രാ​വി​ലെ 5ന് നിർ​മ്മാ​ല്യ​ദർ​ശ​നം, 6.30​ന് ഗ​ണ​പ​തി​ഹോ​മം, 7.30​ന് ദേ​വീ​ഭാ​ഗ​വ​ത പാ​രാ​യ​ണം, വൈ​കി​ട്ട് 6.45​ന് ദീ​പാ​രാ​ധ​ന, ചു​റ്റു​വി​ള​ക്ക് തെ​ളി​​ക്കൽ, 7ന് പൂമൂ​ടൽ. ഇ​ന്ന് രാ​വി​ലെ ഒൻ​പ​തി​ന് ത​ന്ത്രി ഉ​ണ്ണി​ക്കൃ​ഷ്​ണൻ ന​മ്പൂ​തി​രി​യു​ടെ കാർ​മ്മി​ക​ത്വ​ത്തിൽ ശു​ദ്ധി​ക​ല​ശ​വും അ​നു​ജ്ഞാ ക​ല​ശ​വും, 10​ന് കു​ങ്കു​മാ​ഭി​ഷേ​കം.നാളെ രാ​വി​ലെ 10​ന് ആ​യി​ല്യ​പൂ​ജ, വൈ​കി​ട്ട് അ​ഞ്ചി​ന് ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, 6.45​ന് ദീ​പ​ക്കാ​ഴ്​ച, എ​ട്ടി​ന് നൃ​ത്ത​സ​ന്ധ്യ. 13​ന് രാ​വി​ലെ ഒൻ​പ​തി​ന് ക​ല​ശ​പൂ​ജ,11.30​ന് ക​ല​ശാ​ഭി​ഷേ​കം, വൈ​കി​ട്ട് 4.30​ന് ഊ​രു​ചു​റ്റ് ഘോ​ഷ​യാ​ത്ര, 5.30​ന് ഓ​ട്ടൻ​തു​ള​ളൽ, എ​ട്ടി​ന് നാ​ട​കീ​യ നൃ​ത്ത​ശി​ല്​പം.