കരുനാഗപ്പള്ളി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സത്താർ വാലേൽ അനുസ്മരണ സമ്മേളനവും ഭഷ്യധാന്യക്കിറ്റ് വിതരണവും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എ.കെ.ജി.എസ്.എം.എ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ശിവദാസൻ സോളാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനനന്ദ്, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ നാസർ പോച്ചയിൽ, ആർ. ശരവണശേഖർ, സജീബ് ന്യൂഫാഷൻ, ഭാരവാഹികളായ ഹനീഫ ഷൈൻ, ഇസ്മായിൽ മാർവൽ, റാഷിദ് വാലേൽ, വഹാബ് അറേബ്യൻ, ജയകുമാർ പേരൂർ, അഷ്റഫ് തോപ്പിൽ, ഷാജഹാൻ ലുലു, ഷോബിൻ മഹാദേവ എന്നിവർ പ്രസംഗിച്ചു.