പാരിപ്പളളി: കെ-റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന

സമരവുമായി​ ബന്ധപ്പെട്ട് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് വൈകിട്ട് 4ന് പാരിപ്പള്ളി ജംഗ്ഷനിൽ നടത്തുന്ന ജനകീയ സദസ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹി​ക്കും. എൻ.കെ പ്രേമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ജില്ലാ ചെയർമാൻ കെ.സി രാജൻ, കൺവീനർ രാജേന്ദ്രപ്രസാദ് തുടങ്ങിയവർ പങ്കെടുക്കുമെന്ന്

ചാത്തന്നൂർ നിയോജക മണ്ഡലം സെക്രട്ടറി പാരിപ്പള്ളി വിനോദ് അറിയിച്ചു.