കൊട്ടാരക്കര: റൂറൽ എസ്.പി കെ.ബി.രവിയുടെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 142 കേസുകൾ രജിസ്റ്റർ ചെയ്തു. 63 പേരെ കരുതൽ തടങ്കലിലാക്കി. വിവിധ സ്റ്റേഷൻ പരിധികളിലായി ഒളിവിൽ കഴിഞ്ഞിരുന്ന 6 പ്രതികളെയും അറസ്റ്റ് ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ടാണ് 30 കേസുകൾ രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് 78 കേസുകളും പണംവച്ചു ചീട്ട് കളിച്ചതിന് 2 കേസുകളും അബ്കാരി വകുപ്പ് പ്രകാരം 32 കേസുകളും രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും സ്പെഷ്യൽ ഡ്രൈവ് തുടരുമെന്ന് റൂറൽ എസ്.പി അറിയിച്ചു.