പരവൂർ. കോട്ടപ്പുറം ശ്രീ ഭൂതനാഥ ക്ഷേത്രത്തിൽ പുനർ നിർമ്മാണ, നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീകോവിലിന്റെയും നമസ്കാര മണ്ഡപത്തിന്റെയും മേൽക്കൂരയിൽ ചെമ്പ് ഷീറ്റ് സമർപ്പണം ആരംഭിച്ചു. 14, 15 തീയതികളിൽ പ്രത്യേക വിഷുക്കണി ദർശനവും ശ്രീഭൂതനാഥന് കാണിക്ക സമർപ്പണവും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പരവൂർ മോഹൻദാസ് അറിയിച്ചു.