
ആദിച്ചനല്ലൂർ: ലോട്ടറി തൊഴിലാളിയായ കരാവിള വീട്ടിൽ ഷീലാഭവനിൽ സുരേന്ദ്രൻ (64) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ സ്കൂട്ടറും ടെമ്പോയും കൂട്ടിയിടിച്ചായിരുന്നു അപകടം. ചീരങ്കാവ് ഇ.എസ്.ഐ ഹോസ്പിറ്റലിൽ വച്ചാണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: ഡി. ഷീല. മക്കൾ: സുബി, സിബി, അഖിൽ, അമൽ. മരുമകൾ: ദിവ്യ.